HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലിയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും സുഹൃത്തും പിണങ്ങി; ഒടുവില്‍ കൊലപാതകം

ഇടുക്കി: മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ ഭാര്യ അളകമ്മയുടെ മരണം കൊലപാതകം


മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ ഭാര്യ അളകമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അളകമ്മയുടെ സുഹൃത്തും ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയുമായ സുരയാണ് കൊലപാതകം നടത്തിയത്. 
പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. സുരയുടെ പട്ടയ രേഖകള്‍ കൈവശപെടുത്തിയതിലുള്ള പകയാണ് കൊലയ്ക്ക് കാരണമായെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോള്‍ ക്രൂര മര്‍ദ്ദനം വ്യക്തമായതോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

Also Read:  ട്രാക്‌ടറിന്റെ ഗിയർ ലിവറിനടിയിൽ കൈ കുടുങ്ങി, നാട്ടുകാര്‍ ഒരു മണിക്കൂര്‍ ശ്രമിച്ചിട്ടും രക്ഷയില്ല, ഒടുവില്‍ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപെടുത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് അളകമ്മയെ പ്രതിയായ സുര അവശനിലയില്‍ അടിമാലി ആശുപത്രിയില്‍ എത്തിക്കുന്നത്. വീണ് പരിക്കേറ്റെന്നായിരുന്നു ഡോക്ടര്‍മാരെ അറിയിച്ചത്. സംശയം തോന്നി പൊലീസെത്തിയെങ്കിലും സുര ഇതേമോഴിയില്‍ ഉറച്ചുനിന്നു. അന്നു രാത്രിയോടെ അളകമ്മ മരിച്ചു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് ക്രൂര മര്‍ദ്ദനം നടന്നുവെന്ന് വ്യക്തമാകുന്നത്. പത്ത് വാരിയെല്ലുകള്‍ പൊട്ടി ഇവ ശ്വാസകോശത്തില്‍ കുത്തിയിറങ്ങിയുണ്ടായ മുറിവാണ് മരണകാരണം. ഇതോടെ സുരയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയലില്‍ പ്രതി കുറ്റം സമ്മതിച്ചു.

എട്ട് വര്‍ഷമായി സുരയുടെ വീട്ടിലാണ് ഇരുവരും ഒരുമിച്ച്‌ താമസിച്ചിരുന്നത്. ഇതിനിടെ സുരയുടെ വീടിന്‍റെയും ഭൂമിയുടെയും പട്ടയം അളകമ്മ കൈവശപെടുത്തി. ഇതിലുള്ള പക കൊലപാതകത്തിനിടയാക്കിയെന്നാണ് സുര പൊലീസിന് നല്‍കിയ മൊഴി. ഇത് പൂ‍ര്‍ണമായും വെള്ളത്തൂവല്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.

അളകമ്മയുടെ മുന്‍ ഭര്‍ത്താവായ മുനിയറ സ്വദേശി നാരായണനെ കൊലപെടുത്തിയ കേസില്‍ ഇരുവരും പ്രതികളാണ്. 2018ലായിരുന്നു കൊലപാതകം . ഈ കേസില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കയാണ് അളകമ്മ കൊല്ലപ്പെടുന്നത്. അളകമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുരയെ കോടതിയില്‍ ഹാജരാക്കി റിമാന‍്റു ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS