
Also Read: പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്.
രണ്ടാഴ്ച്ച മുൻപാണ് ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി സാജൻ എത്തിയത്. ക്ഷേത്രത്തിൽ പൂജകൾ പഠിക്കാൻ എത്തുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾ കുട്ടികളെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിക്കുകയും,നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായാണ് കുട്ടികൾ വ്യക്തമാക്കുന്നത്. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ ഇടുക്കി പോലീസിൽ പരാതി നല്കികയായിരുന്നു. പരാതിയിൽ കേസെടുത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







