വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോതമംഗലം നെല്ലിക്കുഴി ഇളംപ്രാ സ്വദേശി അനസ് നാസറിനെ (40) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ അനസ്.
Also Read: പൂജകൾ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പോക്സോ കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ, സംഭവം ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ.
തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പുനർ വിവാഹത്തിന് ഓൺലൈനിൽ യുവതി പരസ്യം നൽകിയിരുന്നു. അനസും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


