HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ജീവിതത്തിലെ സഹനങ്ങളും പരാജയങ്ങളും തകർച്ചകളും അലട്ടുമ്പോൾ അതിനപ്പുറം പ്രതീക്ഷയുടെ പുലരിയുണ്ടെന്നുള്ള വലിയ പ്രത്യാശയാണ് ഈസ്റ്റർ പകർന്ന് നൽകുന്നത്; ഇടുക്കി രൂപതാ സമൂഹത്തിന് ഈസ്റ്റർ ദിന സന്ദേശം നൽകി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.

ഇടുക്കി രൂപതാ സമൂഹത്തിന് ഈസ്റ്റർ ദിന സന്ദേശം നൽകി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.

കുരിശിലെ സഹനത്തെ മധുരീകരിച്ച് മരണത്തിന്റെയും തിന്മയുടെ മേൽ വിജയം വരിച്ച് വിജയശ്രീലാളിതനായി ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയർപ്പ് തിരുനാളിന്റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ പ്രത്യേക തിരുകർമ്മങ്ങൾ നടന്നു. വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. 



ഉയിർപ്പ് തിരുകർമ്മങ്ങൾക്ക് ശേഷം ഇടുക്കി രൂപതിയിലെ വിശ്വാസ സമൂഹത്തിന് ഈസ്റ്റർ ദിന സന്ദേശം നൽകി. ജീവിതത്തിൽ സഹനങ്ങളും പരാജയങ്ങളും തകർച്ചകളും അലട്ടുമ്പോൾ അതിനപ്പുറം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടെന്ന വലിയ പ്രത്യാശയാണ് ഈസ്റ്റർ പകർന്നു നൽകുന്നതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തിരുനാൾ ദിന സന്ദേശത്തിൽ പറഞ്ഞു. ദൈവത്തിൻറെ കൃപയും ചൈതന്യവും ഹൃദയങ്ങളിലേക്കും ഭവനങ്ങളിലേക്കും എത്താൻ ഈ ദിനം വിശുദ്ധമായി ആചരിക്കണമെന്നും  പിതാവ് രൂപതാ സമൂഹത്തെ ഓർമ്മിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS