HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

യേശുദേവൻ്റെ പുനരുദ്ധാന ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആചരിക്കുന്നു; ദേവാലയങ്ങളിൽ നടന്ന പാതിരാകുർബ്ബാനയിലും പ്രത്യേക തിരുക്കർമ്മങ്ങളും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു, ഇടുക്കി രൂപതയിൽ വാഴത്തോപ്പ് സെൻറ്‌ ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.

ഇടുക്കി രൂപതയിലെ വാഴത്തോപ്പ് സെറ്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി

ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങി തിന്മയെ തോൽപ്പിച്ച്  യേശുനാഥൻ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയയാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആചരിക്കുന്നത്. ദാരിദ്രത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശുക്രിസ്തുവിന്റെ ഉയര്‍പ്പു തിരുനാള്‍.

ഇടുക്കി രൂപതയിലെ വാഴത്തോപ്പ് സെറ്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.അൻപത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പരിസമാപ്തി കുറിച്ച് പാതിരാ കുർബ്ബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിൽ  പുലർച്ചെ മൂന്നുമണിയോടെ ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾക്ക്  ആരംഭം കുറിച്ചു.

 വിശുദ്ധകുർബ്ബാനയോടുകൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ഉദ്ധിതനായ യേശുദേവന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ദേവാലയം ചുറ്റി തിരി പ്രദിക്ഷണം നടന്നു. തുടർന്ന്  ഫാ അമൽ മണിമല വിശ്വാസസമൂഹത്തിന് ഈസ്റ്റർ ദിന സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം,ഫാ.ജോസഫ് ഉമ്മിക്കുന്നേൽ, ഫാ. അമൽ മണിമല എന്നിവർ സഹകാർമ്മികരായി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS