HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അരിക്കൊമ്പന്‍ വിഷയം; ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം, വീട് തകര്‍ത്തു. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം, മുതലമടയില്‍ ഇന്ന് ഹര്‍ത്താല്‍.

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം
മുതലമടയിൽ ഹർത്താൽ നടക്കുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ വീട് അരിക്കൊമ്പന്‍ ഇന്ന് പുലർച്ചെ തകര്‍ത്തു. സൂര്യനെല്ലി സ്വദേശി ലീലയുടെ വീടിന്‍റെ മുന്‍വശവും അടുക്കളയുമാണ് ആന ഇടിച്ച്‌ തകര്‍ത്തത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെട്ടു.

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച്‌ മുതലമടയില്‍ ഇന്ന് രാവിലെ മുതൽ  ജനകീയ ഹര്‍ത്താല്‍ ആരംഭിച്ചു . സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹര്‍ത്താല്‍ നടക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. കടകള്‍ അടച്ചിടുമെങ്കിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 

അരിക്കൊമ്പനെ വാഴച്ചാല്‍ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട്. ആതിര ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് അരൂര്‍മുഴി സെന്‍ററില്‍ സര്‍വ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പറമ്പിക്കുളം കടുവ സങ്കേതത്തില്‍ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സര്‍വ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുതലമട കമ്ബ്രത്ത് ചള്ളയിലായിരുന്നു മാര്‍ച്ചും ധര്‍ണയും നടന്നത്. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലും നാട്ടുാകര്‍ പ്രതിഷേധിച്ചു. നെന്മാറ എംല്‍എ കെ ബാബു ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS