
നിയന്ത്രണം വിട്ട കാർ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പോത്താനിക്കാട് സ്റ്റേഷനിൽ സീനിയർ സി.പി.ഒ മടക്കത്താനം കൊച്ചങ്ങാടി തോട്ടുങ്കൽപീടിക ടി.എ നജീബ് (47) ആണ് മരണപ്പെട്ടത്. അപകടത്തിൽ റഫീഖ് (36) മുഹമ്മദ് അഷ്കർ (21) എന്നിവർക്ക് പരുക്കേറ്റു.
ശനിയാഴ്ച വൈകട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. മടക്കത്താനം മുസ്ലിം പള്ളിയുടെ മുന്നിലെ തട്ടുകടയിൽ എത്തിയ നജീബിനെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട് എത്തിയ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നജീബിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി രാവിലെ (ഞായറാഴ്ച) പത്തരയോടെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2ന് വെങ്ങല്ലൂർ വലിയ വീട്ടിൽ പള്ളിയിൽ കബറടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







