
'നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല...' കാല്‍ നൂറ്റാണ്ടായി മലയാളികള്‍ക്ക് സുപരിചിതമായ ഡയലോഗ്.1997-ല്‍ തീയറ്റുകളെ ഇളക്കി മറിച്ച ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തില്‍ രഞ്ജി പണിക്കര്‍ എഴുതി എം ജി സോമന്‍ അനശ്വരമാക്കിയ അബ്‌കാരി കോണ്‍ട്രാക്ടര്‍ ആനക്കാട്ടില്‍ ഈപ്പച്ചന്റെ തകര്‍പ്പന്‍ ഡയലോഗ് കാലത്തെ അതിജീവിച്ച് ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്.
Also Read: അരികൊമ്പന് ജിപിഎസ് കോളര്‍;നടപടി വേഗത്തിലാക്കി വനംവകുപ്പ്,മോക്ഡ്രില്ലും ആലോചനയില്‍.
ഇപ്പോഴിതാ അടുത്ത അദ്ധ്യായന വര്‍ഷത്തേയ്‌ക്ക് കുട്ടികളെ വരവേല്‍ക്കാന്‍ ഒരു സ്കൂളിലെ അദ്ധ്യാപകര്‍ സ്വീകരിച്ചതും ലേലത്തിലെ ആ ഡയലോഗാണ്. ഇടുക്കി ജില്ലയിലെ മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂളാണ് രസകരമായ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയതോടൊപ്പം രഞ്ജി പണിക്കര്‍ നന്ദിയും രേഖപ്പെടുത്തി.
പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെ; മരംവെട്ടുകാരനായിരുന്നു എന്റെ അപ്പന്‍, സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ'.അധ്യാപകര്‍ തന്നെയാണ് ഈ പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഇത് വൈറല്‍ ആയതോടെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ രസകരമായ മറുപടി. ഇതിപ്പോ ടീച്ചര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പരസ്യ കമ്പനിക്കാര്‍ എന്ത് ചെയ്യും…! ശ്രീപ്രിയ ടീച്ചര്‍ക്കും മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്കൂളിനും അഭിനന്ദനങ്ങള്‍’. എന്ന് കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഇംഗ്ലീഷ് ഭാഷാ മികവിന് ഇംഗ്ലീഷ് മീഡിയം മറ്റേതെങ്കിലും മീഡിയം എന്ന വ്യത്യാസമില്ല’ എന്നു കൂടി എഴുതി മന്ത്രി പൊളിറ്റിക്കല്‍ കറക്റ്റ് ആകുകയും ചെയ്തു. അന്ന് ആ സീന്‍ അല്ലാതെ വെറെ ഒന്നും ചിന്തിച്ചിട്ടില്ല..ഇതിന് ഇക്കാലത്ത് ഇങ്ങനെ ഒരു പ്രയോഗം കണ്ടതില്‍ സന്തോഷം .അതിന് ടീച്ചറിനു നന്ദി മന്ത്രിക്കും, കാലം മറക്കാത്ത ആ സംഭാഷണം എഴുതിയ തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ പ്രതികരിച്ചു.
ഒരു കാലത്ത് അണ്‍ എയ്ഡഡ് സ്കൂളുകളുടെ വരവ് കൊണ്ട് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ സര്‍ക്കാര്‍ സ്കൂളിനെ പാഠ്യ, പാഠ്യേതര രംഗത്തെ മികവ് കൊണ്ട് പിടിച്ചു നിര്‍ത്തിയ അധ്യാപകര്‍ തന്നെയാണ് പോസ്റ്ററുകള്‍ക്ക് പിന്നിലും. സൗജന്യ യോഗ, അബാക്കസ് പരിശീലനത്തിനും സ്കൂളില്‍ സൗകര്യമുണ്ട്.
അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമ്പോള്‍ ഡിവിഷന്‍ നിലനിര്‍ത്താനായില്ലെങ്കില്‍ പഴയ തസ്തികകള്‍ നഷ്ടമാവും. അതിനാല്‍ തന്നെ എല്ലാ ഡിവിഷനുകളും നിലനിര്‍ത്തണമെങ്കില്‍ അധ്യാപകര്‍ക്ക് ഫീല്‍ഡ് വര്‍ക്ക് നടത്തി കൂടുതല്‍ കുട്ടികളെ ചേര്‍ക്കാതെ രക്ഷയില്ല. അതു കൊണ്ടാണ് പല വാഗ്ദാനങ്ങളുമായി അധ്യാപകര്‍ അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് കുട്ടികളെ തേടിയിറങ്ങുന്നത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂതന മാര്‍ഗങ്ങളാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സ്കൂളുകള്‍ സ്വീകരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കൊഴുക്കുമ്പോള്‍ മുതിരപ്പുഴയിലെ കൊച്ചു സ്കൂള്‍ കേരളം മുഴുവന്‍ ഹിറ്റ് ആയി. ഒരു ഹിറ്റ് ഡയലോഗിലൂടെ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








