ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വീഡിയോ ...
ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട് അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയ്ക്ക് നടുവിൽ ഒറ്റയാൻ ഏറെ സമയം നിലയുറപ്പിച്ചു. ഏറെ നേരം റോഡിൽ നിന്ന ആന മറയൂർ ഭാഗത്തുനിന്നു വന്ന ലോറി ആക്രമിച്ചു. എതിരെ വന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിന്റെ ബോണറ്റിലും മറ്റൊരു കാറിലും കേടുപാടു വരുത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


