
ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിയോടെ നേര്യമംഗലം പാലത്തിനു മുകൾ വശത്തായി ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ ഊന്നുകൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുതിയ ബോട്ട്ജെട്ടിക്ക് സമീപത്തെ കുളിക്കടവിൽ അടുപ്പിച്ചു.
ഊന്നുകൽ എസ്.ഐ. സിദ്ധിക്കിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. മുവാറ്റുപുഴ പോലീസ് സർജൻ പോസ്റ്റ്മാർട്ട നടപടികൾ പൂർത്തിയാക്കും. മരിച്ച അജ്ഞാതനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



