HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:  ഇടുക്കി കഞ്ഞിക്കുഴിയിൽ എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസ്; പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു.

 കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് (മെയ്‌ 18) ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA