
കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഡോക്ടറെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മനോരോഗ വിദഗ്ധ ഇടുക്കി അടിമാലി സ്വദേശിനി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയന്‍ (32) ആണ് മരണപ്പെട്ടത്.
Also Read: കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.
ഇന്ന് രാവിലെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കയ്യിൽ ശസ്ത്രക്രിയക്കായാണ് ലക്ഷ്മിയെ കഴിഞ്ഞാഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. ലക്ഷ്മി ചില മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചിരുന്നു. മൂന്നാം നിലയിൽ അഡ്മിറ്റ് ആക്കിയിരുന്ന ലക്ഷ്മി കെട്ടിടത്തിന്റെ എട്ടാം നിലയിലേക്ക് പോകുകയും ഇവിടെ നിന്ന് ചാടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്