
Also Read: എരുമേലിയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു; സ്ഥലത്ത് സംഘർഷാവസ്ഥ, റോഡ് ഉപരോധിച്ച് നാട്ടുകാർ.
കഴിഞ്ഞ 15ന് മര്‍ച്ചന്‍റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ പങ്കെടുത്തു മടങ്ങിയപ്പോഴായിരുന്നു മാലയും മോതിരവും കമ്മലും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെ മങ്ങാട്ടുകവലയിലുള്ള സെന്‍ട്രല്‍ ബാങ്കില്‍ പോകുന്നതിനായി അജിത വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുനിന്നു സ്വകാര്യബസില്‍ കയറി കാഞ്ഞിരമറ്റം ജംഗ്ഷനിലിറങ്ങി. പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടമായെന്നു മനസിലായത്. പിന്നീട് തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരക്കുള്ള ബസില്‍ കയറിയതിനാല്‍ ആഭരണങ്ങള്‍ കൈയില്‍നിന്നു നഷ്ടമായെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇവര്‍ നടത്തിയ പരിശോധനയില്‍ ചില കടകളില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍നിന്നു സംശയാസ്പദമായ നിലയില്‍ മാസ്ക് ധരിച്ചു നടന്നു പോകുന്ന മൂന്നു സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. ബസില്‍നിന്നിറങ്ങിയ ഇവര്‍ തിരിഞ്ഞുനോക്കി വേഗത്തില്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ ഓട്ടോയിലാണ് നഗരത്തില്‍നിന്നു പോയതെന്നു വ്യക്തമായി.
ഓട്ടോയുടെ നമ്പർ കണ്ടെത്തിയ പോലീസ് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ സ്ത്രീകളെ മുട്ടം ടൗണില്‍ ഇറക്കിവിട്ടതായി മൊഴി നല്‍കി. തിരക്കേറിയ ബസുകളില്‍ മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട സ്ത്രീകളാണ് ഇവരെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി എം.ആര്‍. മധുബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



