രാജാക്കാട് ~മൈലാടുംപാറ റോഡിൽ കണ്ടെയ്നർ ലോറി താഴേക്ക് മറിഞ്ഞപകടം. ഇന്ന് ഉച്ചയോടെ വട്ടക്കണ്ണിപ്പാറക്ക് സമീപം ഈട്ടിച്ചുവട് വളവിലാണ് അപകടം ഉണ്ടായത്. രാജാക്കാട് ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം പാതയോരത്തെ മരത്തിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയികുയായിരുന്നു. 3 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ ഡ്രൈവറെ രാജാക്കാടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വന്ന നാഗാലാൻറ് രജിസ്ട്രേഷൻ വാഹനം ആണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലായി ഇവിടെ അപകടത്തിൽപ്പെടുന്നത്. കുത്തിറക്കവും സൂചന ബോർഡുകൾ ഇല്ലാത്തതും മൂലം അപകടങ്ങൾക്ക് തുടർക്കടയാകുമ്പോൾ അധികൃതർ കണ്ണടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


