വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ഹെൽത്ത് സ്ക്വാഡ് മൂന്ന് ലോറികളും പിടികൂടി ഡമ്പിങ് യാർഡിലേക്ക് മാറ്റി. ജൈവ, അജൈവ മാലിന്യങ്ങൾ കൂട്ടി കലർത്തിയുള്ള മാലിന്യങ്ങളാണ് ലോറികളിൽ ഉണ്ടായിരുന്നത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടു വന്നത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നുള്ള മാലിന്യങ്ങൾ പാലക്കാട് ക്ലീൻ കേരള കമ്പനിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ കൈവശമുണ്ടെന്ന് ഡ്രൈവർമാർ അറിയിച്ചു.
എന്നാൽ പാലക്കാട് പോകാതെ കളമശ്ശേരിയിലെ പൊതുസ്ഥലത്ത് മാലിന്യം തള്ളാനായിരുന്നു ഇവരുടെ പദ്ധതി. പ്ലാസ്റ്റിക് അറവ്മാലിന്യങ്ങൾ പ്രദേശത്ത് നിരന്തരമായി തള്ളുന്നതോടെ നഗരസഭ രാത്രികാല പരിശോധനകൾ ശക്തമാക്കിയിരുന്നു. അതേസമയം മാലിന്യങ്ങൾ തള്ളുന്ന വാഹനങ്ങൾക്ക് ചെറിയ പിഴ ഈടാക്കി പോലീസ് വാഹനങ്ങൾ വിട്ടുനല്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവിലൂടെ മാത്രമേ ഇത്തരം വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടുനല്കാവൂ എന്നും കോടതിയുടെ നിർദേശമുണ്ട്.
വിലക്കുറവിൽ തരംഗം സൃഷ്ട്ടിച്ച ഗുഡ്‌വിൽ ഹൈപ്പർ മാർട്ടിൽ ഒന്നാം വാർഷികത്തിനോട് അനുബന്ധിച്ച് മറ്റാർക്കും നല്കാനാവാത്ത വമ്പൻ ഓഫറുകളോടെ ആനിവേഴ്‌സറി മെഗാസെയിൽ...