
എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. തൊടുപുഴ കാരിക്കോട് കിഴക്കന്‍പ്പറന്പില്‍ അജ്മല്‍ (28), കുമാരമംഗലം വെങ്ങല്ലൂര്‍ കരിക്കന്‍പ്പറന്പില്‍ അഫ്സല്‍ മുഹമ്മദ് (25) എന്നിവരാണ് 454 മില്ലി ഗ്രാം എംഡിഎംയും 30 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ സിയാദിന്‍റെ നേതൃത്വത്തില്‍ രാത്രി തൊടുപുഴ ടൗണ്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി ഇവരെ പിടി കൂടിയത്. എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ വെങ്ങല്ലൂര്‍ ഭാഗത്തുനിന്ന് മയക്കുമരുന്ന് വാങ്ങി തൊടുപുഴ ഭാഗത്തേക്കു വരികയായിരുന്നു.
മയക്കുമരുന്നിന്‍റെ ഉറവിടം സംബന്ധിച്ച് സൂചന ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ പ്രിവന്‍റീവ് ഓഫീസര്‍ ഒ.എച്ച്. മന്‍സൂര്‍, ഷാഫി അരവിന്ദാക്ഷ്, സുബൈര്‍, ബാലു ബാബു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




