
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 14 വർഷം തടവും പിഴയും. ഉപ്പുതറ ഒൻപതേക്കർ പുത്തൻ വീട്ടിൽ അജിത് അശോകൻ (24)നാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2020 ൽ ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രതി പ്രണയത്തിൽ ആക്കുകയും തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസെടുക്കുകയായിരുന്നു.
പോസ്കോ നിയമ പ്രകാരം 7വർഷം തടവും 25000 രൂപ പിഴയും ഐ പി സി നിയമപ്രകാരം 5 വർഷം തടവും 10000 രൂപ പിഴയും ഐ റ്റി ആക്ട് പ്രകാരം 2 വർഷം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പ്രതി ഒന്നിച്ചുനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




