
ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്. കുളിക്കുന്നതിനിടയിൽ സംഘത്തിൽപെട്ട ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) അപകടത്തിൽപെടുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു.
Also Read: വീണ്ടും നാട്ടിലിറങ്ങി; അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻകട ആക്രമിച്ചു.
അതേസമയം യുവാവുമായി ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം റോഡിൽ മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച ശേഷം വെള്ളത്തിൽ മുങ്ങിയ യുവാവിനെയും ആംബുലൻസ് ഡ്രൈവറെയും വിദഗ്ത ചികത്സക്കായി ഏറണാകുളത്തേക്ക് കൊണ്ടുപോയി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്