മാങ്കുളത്ത് സ്കൂട്ടർ മറിഞ്ഞ് ഹോട്ടൽ ഉടമ മരിച്ചു. അന്തോണി വിലാസം ഹോട്ടൽ ഉടമ കോലോത്ത് ആന്റണി (68) ആണ് മരണപ്പെട്ടത്. അമ്പതാംമൈലിൽ ഉള്ള കൃഷി സ്ഥലത്തു നിന്ന് ഭാര്യ പൊന്നമ്മയെ മാങ്കുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി പോകുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ട മറിഞ്ഞത്.തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. Also Read: അടിമാലിക്ക് സമീപം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് വെള്ളത്തിൽ വീണു; പരിക്കേറ്റ യുവാവിനെയുമായി ആശുപത്രിയിലേക്ക് വരുന്നതിനിടെ ആംബുലൻസ് മറിഞ്ഞു, ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്ക്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ പൊന്നമ്മ കുട്ടിക്കാനം ഊട്ടുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ആന്റണി (മാങ്കുളം പഞ്ചായത്ത് അംഗം), അനിത. മരുമക്കൾ: റ്റിന്റ്, ദീപു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

