HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്നാട്, ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി: ചിന്നക്കനാലിലെ പഴയ കൊമ്പൻ കമ്പത്ത് നടത്തിയ പരാക്രമണ ദൃശ്യങ്ങൾ...

തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്നാട്, ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി: ചിന്നക്കനാലിലെ പഴയ കൊമ്പൻ കമ്പത്ത് നടത്തിയ പരാക്രമണ ദൃശ്യങ്ങൾ....

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. 

ചിന്നക്കനാലിലെ പഴയ കൊമ്പൻ കമ്പത്ത് നടത്തിയ പരാക്രമണ ദൃശ്യങ്ങൾ...

മുമ്പ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also Read:  കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം

കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്നാട്ടിലും വൻ വാർത്താ പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA