HONESTY NEWS ADS

ലക്ഷങ്ങൾ വിലയുള്ള ക്യാമറ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ് പണം തട്ടി; ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റിൽ.

ലക്ഷങ്ങൾ വിലയുള്ള ക്യാമറ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ് പണം തട്ടി; ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റിൽ.
ലക്ഷങ്ങൾ വിലയുള്ള ക്യാമറ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവിനെ കൊല്ലം പുനലൂരില്‍ പിടികൂടി. ഇടുക്കി കട്ടപ്പന നിർമ്മലാസിറ്റി സ്വദേശി പുതുശ്ശേരിക്കുടിയിൽ ആനന്ദ് സുരേന്ദ്ര(28)നാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങൾ വഴി ക്യാമറ വാടകയ്ക്ക് കൊടുക്കുന്നവരെ കണ്ടെത്തിയാണ്ആനന്ദ് തട്ടിപ്പ് നടത്തിയിരുന്നത്.

Also Read: ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി മറിഞ്ഞു.

വാടകയ്ക്ക് എടുക്കുന്ന ക്യാമറകൾ തിരിച്ച് കൊണ്ടുവരികയോ പണം നൽകുകയോ ചെയ്യാതെ ഇതുമായി മുങ്ങുകയാണ് ഇയാളുടെ രീതി. ഒരാഴ്ച മുന്‍പ് കൊച്ചി മരട് സ്വദേശിയായ യുവാക്കളില്‍ നിന്നാണ് ആനന്ദ് ക്യാമറ വാടയ്ക്ക് എടുത്തത്. ക്യാമറ തിരികെ ലഭിക്കാതെ വന്നതോടെ യുവാക്കൾ മരട് പോലീസിൽ പരാതി നൽകി. എന്നാൽ ആനന്ദിനെ കണ്ടെത്താനായില്ല. 

തുടർന്ന് പരാതി നൽകിയവർ തന്നെ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ക്യാമറ വാടകയ്ക്ക് നൽകുമെന്ന് പരസ്യം നൽകി. ക്യാമറ വാടകയ്‌ക്കെന്ന പരസ്യം കണ്ട് പുനലൂരിൽ എത്തിയ ആനന്ദിനെ യുവാക്കൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പുനലൂർ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് മരട് പോലീസിന് കൈമാറി. സംസ്ഥാനത്ത് ഇരുപത്തിലധികം ആളുകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. വാടകയ്ക്ക് എടുത്ത ക്യാമറ മറിച്ച് വിറ്റ് 70 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുത്തതായാണ് വിവരം. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS