
വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മഴയില്‍ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറിയ ട്രാവലര്‍ പാതയോരത്ത് തന്നെ തങ്ങി നിന്നതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.
കണ്ണൂരില്‍ നിന്ന് മൂന്നാര്‍ സന്ദർശിക്കാനെത്തിയ 15 അംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണയോടെ മാട്ടുപ്പെട്ടി ഡാമിന് സമീപമായിരുന്നു അപകടം. തെന്നിമാറിയ വാഹനത്തിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ പാതയ്ക്ക് വെളിയിലാണ്.
മുന്‍വശത്തെ ടയറുകള്‍ മണ്ണില്‍ പൂതഞ്ഞ് നിന്നത് ഗുണമായി. മോട്ടോര്‍ വാഹന വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്ന് സംയുക്തമായാണ് വാഹനം റോഡില്‍ കയറ്റിയത്. അപകടത്തിൽ ആര്‍ക്കും പപരിക്കേറ്റിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്