
ഒരു മാസത്തിലേറെയായി ആനയിറങ്ങലിലെ വെള്ളം കുടിച്ചും പുല്ലു തിന്നും മണ്ണുവാരി പൊത്തിയും പാപ്പാന്മാരുടെ ശിക്ഷണത്തിൽ നടക്കുകയായിരുന്നു കോന്നി സുരേന്ദ്രനും കുഞ്ചുവും വിക്രമും സൂര്യനും. അരിക്കൊമ്പന്റെ കുത്തേറ്റ് കുങ്കികൾക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ അതിന്റെ വല്ലായ്മകളൊന്നും കുങ്കികൾക്കില്ല. തിരികെ മുത്തങ്ങയിലെത്തി പരുക്കിന് ചികിത്സ നൽകാനാണ് തീരുമാനം. പോകുന്നതിന് മുമ്പ് അവസാനമായി പൈൻ മരക്കാടുകളിൽ നാലംഗ സംഘം അവസാനവട്ട പര്യടനം നടത്തി ചിന്നക്കനാലിനോട് യാത്ര പറഞ്ഞു.
ചിന്നക്കനാലിന്റെ ഉറക്കം കെടുത്തിയ അരികൊമ്പനെ വരുതിയിലാക്കാന്‍ എത്തിയ കുങ്കിയാനകള്‍ ആദ്യം ദൗത്യ മേഖലയായ സിമന്റ് പാലത്തായിരുന്നു താവളം. പിന്നീട് 301 കോളനിയിലേക്ക് മാറി. മുന്‍പ് അരികൊമ്പന്റെ ആക്രമണത്തില്‍ നാശം നേരിട്ട വീട്ടിലായിരുന്നു പാപ്പാന്‍മാരുടെ താമസം. 2017ല്‍ ആനമല കലിമിന്റെ നേതൃത്വത്തിലുള്ള കുങ്കിയാനകള്‍ പരാജപെട്ടിടത്താണ് വിജയം നേടിയെടുത്ത് കേരളത്തിന്റെ സ്വന്തം കുങ്കിയാനകള്‍ തിരികെ മടങ്ങുന്നത്. വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യ സേനയിലെ ഒരു സംഘവും ചിന്നക്കനാലില്‍ നിന്ന് ഇന്ന് മടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്