HONESTY NEWS ADS

ഇടുക്കി ചെറുതോണിയിൽ പതിനേഴുകാരിക്ക് നേരെ ലൈംഗീക അതിക്രമം; പോക്സോ കേസിൽ പിതാവും പിതാവിന്റെ സുഹൃത്തും അറസ്റ്റിൽ.

ഇടുക്കി ചെറുതോണിയിൽ പതിനേഴുകാരിക്ക് നേരെ  ലൈംഗീക അതിക്രമം; പോക്സോ കേസിൽ പിതാവും പിതാവിന്റെ സുഹൃത്തും അറസ്റ്റിൽ.
ഇടുക്കി ചെറുതോണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിനേഴുകാരിയായ സ്വന്തം മകൾക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ  പിതാവിനെയും പിതാവിന്റെ സുഹൃത്തിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

Also Read:  ചെറുതോണിക്ക് സമീപം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, പ്രതി കസ്റ്റഡിയിൽ.

പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇതേതുടർന്ന് കുട്ടി പിതാവിനോടൊപ്പായിരുന്നു താമസം. ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ പിതാവ് നിരന്തരം പീഡിപ്പിക്കാൻ ശ്രമം നടത്തുന്നതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും തുടർന്ന് ഇരുവരും മദ്യപിക്കുകയും പതിവായിരുന്നു. മദ്യപിച്ച ശേഷം സുഹൃത്തും പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇരുവരുടെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിച്ചു. തുടർന്ന് മാതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി ഇടുക്കി പോലീസിൽ പരാതി നൽകുകയായിരുന്നു. 

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനഃരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന്  പോലീസ്  പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പോസ്ക്കോ നിയമപ്രകാരമാണ് പോലീസ് പിതാവിനേയും പിതാവിന്റെ സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS