HONESTY NEWS ADS

ചെറുതോണിക്ക് സമീപം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, പ്രതി കസ്റ്റഡിയിൽ.

ചെറുതോണിക്ക് സമീപം ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, പ്രതി കസ്റ്റഡിയിൽ.
ചെറുതോണിക്ക് സമീപം മണിയാറൻകുടി സ്കൂൾ സിറ്റിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇടുക്കി മണിയറൻകുടി സ്വദേശിനി കുളൂർക്കുഴിയിൽ നിഭ (29) ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സാരമായ പരിക്കേറ്റ നിഭയെ  ഇടുക്കി മെഡിക്കൽ കോളേജ്ജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ ഭർത്താവ് രാജേഷിനെ  പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

Also Read:  ഉടുമ്പന്നൂരിന് സമീപം കീഴാര്‍കുത്തില്‍ ട്രക്കിംഗിനു പോയ യുവാവ് അപകടത്തിൽപ്പെട്ടു; 30 അടി ചെങ്കുത്തായ താഴ്ചയിലേക്കു വീണ യുവാവിനെ രക്ഷപെടുത്തിയത് നാല് മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ.

ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. രാജാക്കാടുള്ള സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനായി മണിയാറൻകുടി സ്കൂൾ സിറ്റിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവതിക്ക് ഭർത്താവിന്റെ ആക്രമണം ഉണ്ടായത്.  ആക്രമണത്തിൽ യുവതിയുടെ  നെഞ്ചിനും പുറത്തുമായി നാല് കുത്തേറ്റിട്ടുണ്ട്. കത്രിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. 

കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമീക വിവരം. കുടുംബകലഹത്തെത്തുടർന്ന് യുവതി കുറച്ചുനാളായി മണിയറൻകുടിക്ക് സമീപം ഔതക്കുന്നിലുള്ള സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ജോലിക്കായി പോകുന്ന സമയം നോക്കി പ്രതി ആക്രമണം നടത്തുകയായിരുന്നു. 

കസ്റ്റഡിയിലെടുത്ത ഭർത്താവ് രാജേഷിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കൊലപാതകശ്രമം ഉൾപ്പെടുയുള്ള വകുപ്പുകൾ ചുമത്തി  പ്രതിയുടെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. ചെറുതോണി കോ-ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനാണ് പ്രതി രാജേഷ്. 

പ്രതീകാത്മക ചിത്രം


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS