
അണക്കരയ്ക്കും ചക്കുപള്ളത്തിനും ഇടയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. അണക്കര പുത്തൻപുരയ്ക്കൽ വർഗീസ് ജോസഫ് (84) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.
അണക്കരയിൽ നിന്നും ചക്കുപള്ളത്തിന് പോകുന്നതിനിടെയുള്ള ഇറക്കത്ത് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. ഡ്രൈവറുൾപ്പെടെ മൂന്ന് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അണക്കരയിൽ നിന്നും സമീപത്തെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വർഗീസ് വാഹനത്തിൽ കയറുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാർ ചേർന്ന് അപകടത്തിൽപെട്ടവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലേക്ക് മാറ്റി. എന്നാൽ ഗുരുതര പരിക്കേറ്റ വർഗീസ് ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്