ശാന്തൻപാറയിൽ മാരക മയക്കുമരുന്നുമായി 12 യുവ വിനോദസഞ്ചാരികളെ ഡാൻസാഫ് സംഘം പിടികൂടി. എറണാകുളം ഇളംകുന്നപ്പുഴയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ സംഘമാണ് ഗ്യാപ്പ് റോഡിലെ ഒരു ഹോം സ്റ്റേയിൽ നിന്നും പോലീസിന്റെ പിടിയിലായത്. പിടിയിലായവർക്ക് 19 വയസ്സിനും 26 വയസ്സിനും ഇടയിലാണ് പ്രായം.
ഇവരുടെ പക്കൽ നിന്നും 10 എൽഎസ്ഡി സ്റ്റാമ്പുകൾ, 10 ഗ്രാം വീതം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ഹോം സ്റ്റേയിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ശാന്തൻപാറ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
പിടിയിലായവർ മയക്കുമരുന്നുകൾ വിൽപനയ്ക്ക് വേണ്ടിയല്ല, മറിച്ച് സ്വന്തം ആവശ്യങ്ങൾക്കായി കൊണ്ടുവന്നതാണെന്ന് പോലീസിന് മൊഴി നൽകി. സയോൺ (23), അതുൽ (20), വിഷ്ണു (20), അലറ്റ് (19) തുടങ്ങി 12 പേരാണ് കസ്റ്റഡിയിലുള്ളത്. മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നതിനിടയിൽ ഹോം സ്റ്റേകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതാണ് ഈ സംഭവം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


