HONESTY NEWS ADS

കൈക്കൂലി കേസില്‍ മുന്‍ പഞ്ചായത്ത് സെക്രറിക്ക് കഠിനതടവ്

ഇടുക്കി: കൈക്കൂലി കേസില്‍ മുന്‍ പഞ്ചായത്ത് സെക്രറിക്ക് കഠിനതടവ്

കൈക്കൂലി കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് കോടതി കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി ജില്ലയിലെ, വട്ടവട ഗ്രാമപഞ്ചായത്തില്‍ 2012 ല്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആര്‍.ഷാജിയെയാണ് കുറ്റക്കാരനാണ് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഒന്നരവര്‍ഷം കഠിന തടവിനും 55,000 രൂപ പിഴയും ശിക്ഷിച്ചത്.

Honesty News

2012 ല്‍ ഇടുക്കി ജില്ലയില്‍ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആര്‍ ഷാജി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ച കെട്ടിട ഉടമയില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി വിജിലന്‍സ് സംഘം പിടികൂടി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 

ഇടുക്കി മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ആയിരുന്ന പി.ടി. കൃഷ്ണന്‍കുട്ടി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി രതീഷ് കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ് മോഹന്‍ ആര്‍. പിള്ള, കെ. ഉഷാകുമാരി എന്നിവര്‍ ഹാജരായി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS