
Also Read: നെടുംകണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസ്; പിതാവും ബന്ധുവും അറസ്റ്റിൽ.
പദ്ധതിയുടെ മറവിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയ നീക്കം നടത്തിയിരുന്നതായുള്ള വിവരങ്ങൾ പുറത്തായി. 2022 ജനുവരിയിലാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മാഫിയ സംഘം ഭൂമി തട്ടിയെടുക്കാനുള്ള നീക്കം നടത്തിയത്. ആന പാർക്കിനായി ഭൂമി ഏറ്റെടുക്കുമെന്നും തങ്ങൾ പറയുന്നവർക്ക് ഭൂമി വിട്ടു നല്കിയാൽ കുടുംബത്തിന് 15 ലക്ഷം രൂപ വീതം നല്കാമെന്ന് ഉദ്യോഗസ്ഥർ മുഖേന വാഗ്ദാനം ചെയ്താണ് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നത്. സർക്കാർ ഭൂമി ഏറ്റെടുത്താൽ തുച്ഛമായ തുക മാത്രമേ ലഭിക്കൂവെന്ന് ഉദ്യോഗസ്ഥർ കുടിയിലെ വീടുകൾ കയറിയിറങ്ങി പ്രചരിപ്പിച്ചു.
പാർക്കിനായുള്ള സർവേ നടപടികൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നതിനാൽ പലരും ഭൂമി വിട്ടു നല്കാൻ തയാറായി. ഇതിൽ സംശയം തോന്നിയ ചിലരാണ് ഉടുമ്പൻചോല താലൂക്ക് ഓഫീസിലെത്തി വിവരങ്ങൾ തിരക്കിയത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്ന് റവന്യു വകുപ്പിന് അറിയിപ്പും ലഭിച്ചിരുന്നില്ല. റവന്യു ഉദ്യോഗസ്ഥർ 301 കോളനിയിലെത്തി അന്വേഷണം നടത്തിയപ്പോൾ പ്രചരണത്തിനു പിന്നിൽ ഭൂ മാഫിയ സംഘങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് കൂടുതൽ വിവരങ്ങൾ കുടിവാസികളിൽ നിന്നും മനസ്സിലാക്കിയ തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നല്കിയതോടെ ഭൂമാഫിയ ഉൾവലിഞ്ഞു. കോളനികളിലെ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയില്ലായെന്ന് തഹസിൽദാർ വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികളുമായി രഹസ്യ ബന്ധമുള്ള ഭൂമാഫിയയുടെ പ്രവർത്തനങ്ങളും മൂന്നാർ, ചിന്നക്കനാൽ മേഖലകൾ കേന്ദ്രീകരിച്ച് സജീവമാണ്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഭൂരഹിതരായ ആദിവാസികൾക്ക് ഇവിടെ പട്ടയം നല്കി പുനരധിവസിപ്പിച്ചത്. ഈ സ്ഥലം ആനകളുടെ സഞ്ചാര പാതയാണെന്ന് അന്നേ വിമർശനമുണ്ടായിരുന്നു.തുടക്കത്തിൽ 301 കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അങ്ങനെയാണ് 301 കോളനിയെന്ന പേരും വന്നത്. തുടർന്ന് ആന ശല്യം മൂലം പലരും ഭൂമി ഉപേക്ഷിച്ചു പോകുകയും ചെയ്തു. അൻപതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്