
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിൽ തുകലിൽ അഹ്നാബ് (18), എഴുത്താണിക്കാട്ടിൽ മാഹീൻ (18) എന്നിവരെയാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽനിന്ന് പോലീസ് പിടികൂടിയത്. പോലീസിനെകണ്ട് അഹ്നാബ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടി. മാഹീനെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് മറയൂരിൽനിന്നു ഒരു പരിചയക്കാരന്റെ ബൈക്ക് വാങ്ങിയ മാഹീൻ ഇതുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബൈക്ക് നഷ്ടപ്പെട്ടതോടെ ഉടമ മൂവാറ്റുപുഴ പോലീസിൽ പരാതിനൽകിയിരുന്നു. മാഹീനായി മൂവാറ്റുപുഴ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരും തൊടുപുഴ പോലീസിന്റെ പിടിയിലായത്.
ബൈക്കും തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാഹീനെതിരേ ബൈക്ക് മോഷണത്തിനും കഞ്ചാവ് വിൽപ്പനയ്ക്കും എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി. എം.ആർ.മധുബാബു പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്