
തൊടുപുഴക്ക് സമീപം അറക്കുളം പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മൂലമറ്റം സെന്റ് ജോസഫ് കോളജിന് മുന്നിൽ മരം ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നു.
ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റിയും കെ എസ് ഇ ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്തിനും ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുത്തേട് റോഡിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണതുമൂലം മണിക്കൂറുകളോളം തൊടുപുഴ, ഇടുക്കി,പുള്ളിക്കാനം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്