HONESTY NEWS ADS

പീരുമേട് പാമ്പനാറിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ലോറിയിലിൽ ഇടിച്ചു, രണ്ടുപേർ മരണപ്പെട്ടു.

കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയിൽ പഴയ പാമ്പനാറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ലോറിയിൽ ഇടിച്ച് രണ്ടുപേർ മരണപ്പെട്ടു.

കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയിൽ പഴയ പാമ്പനാറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ലോറിയിൽ ഇടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന പീരുമേട് ചരിവുപുരയിടത്തിൽ പ്രശാന്ത് (46), പീരുമേട് താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവേയർ കൊല്ലം സ്വദേശി ശ്രീകുമാർ (49) എന്നിവരാണ് മരിച്ചത്.  

Also Read:  താനൂര്‍ ബോട്ട് അപകടം; മരണം 22 ആയി 12 പേരെ തിരിച്ചറിഞ്ഞു, എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി, ഇന്ന് ഔദ്യോഗിക ദുഃഖാചരണം.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീരുമേട്ടിൽ നിന്നും പാമ്പനാർ ഭാഗത്തേക്കു പോവുകയായിരുന്ന കാർ എതിരേവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും  മൃതദേഹങ്ങൾ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS