സംഭവത്തിൽ പോലീസിനെതിരെ വ്യാപകമായ ആരോപണങ്ങൾ ആക്രമണമുണ്ടായ അന്നുമുതൽ നേരിട്ടിരുന്നു. അതിനാൽ തന്നെ ഏറെ കരുതലോടെയാണ് പോലീസ് കേസ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന് ഇടയായ സാഹചര്യവും പോലീസ് പരിശോധിച്ച് വരുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നാണ് പുറത്തവരുന്ന വിവരം.
ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പഞ്ഞിക്കാട്ടിൽ ലൈജുവിന് നേരെയാണ് കഴിഞ്ഞ 9ന് രാത്രി പത്തരയോടെ ആസിഡ് ആക്രമണം ഉണ്ടായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ആക്രമികള്‍ ചെറുതോണിയില്‍ ഒന്‍പതുമണിക്ക് ലൈജുവിന്‍റെ കടക്ക് എതിര്‍വശം എത്തിയതായി കണ്ടെത്തിയിരുന്നു. ലൈജു കടയടച്ച് പുറത്തിറങ്ങി വാഹനത്തിൽ പോകുമ്പോൾ ആക്രമികളും ഈ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളോഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ വാഹനം തടഞ്ഞ് നിർത്തി ലൈജുവിന്‍റെ ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു. കണ്ണിനും കഴുത്തിനും ശരീരത്തുമായി ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





