
ഇടുക്കി അടിമാലിയിൽ പന്ത്രണ്ടാം മൈൽ കുരിശുതൊട്ടിക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുരിശുത്തൊട്ടിക്ക് സമീപം മേലുക്കുംചാൽ റോഡിന്റെ പാലത്തിന്റെ കൈവരിയിലാണ് തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
പാലത്തിന് സമീപത്തായി ടൂറിസ്റ്റ് ടാക്സി വാഹനവും കിടപ്പുണ്ട്. തിരുവനന്തപുരം സ്വദേശിയ ടാക്സി ഡ്രൈവറാണ് മരണപ്പെട്ടതെന്നാണ് പ്രാഥമീക വിവരം. അടിമാലി പോലീസ് സഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്