
പെന്‍സ്റ്റോക് പൈപ്പുമായി വന്ന ട്രെയിലര്‍ ലോറി കല്ലാര്‍കുട്ടി ഡാമിന് സമീപത്തെ വളവില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എറണാകുളം മേഖലയില്‍നിന്ന് ചിന്നാര്‍ ജലവൈദ്യുതി പദ്ധതിക്കുവേണ്ടിയുള്ള പെന്‍സ്റ്റോക് പൈപ്പുമായി എത്തിയ വാഹനമാണ് കുടുങ്ങിയത്.
Also Read: ഏറ്റുവാങ്ങാന്‍ ആളില്ല; ഇടുക്കി സ്വദേശിയായ പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍.
ഇടുങ്ങിയ വളവില്‍ വാഹനത്തിന്‍റെ പിന്‍ഭാഗവും മുന്‍ഭാഗവും റോഡ് വിട്ട് ഓടയിലേക്കിറങ്ങി. കല്ലാര്‍കുട്ടിയില്‍നിന്ന് കട്ടപ്പന, ചെറുതോണി, പണിക്കന്‍കുടി മേഖലകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങള്‍ വെള്ളത്തൂവല്‍, കൊന്നത്തടി വഴി പോലീസ് തിരിച്ചുവിട്ടു. മണിക്കൂറുകൾക്ക് ശേഷം മറ്റ് വാഹനങ്ങൾ എത്തിച്ച് ലോറിയിൽനിന്നും പൈപ്പുകൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്