HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കുളമാവിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കുളമാവിന് സമീപം മുത്തിയുരുണ്ടയാറിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞു

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കുളമാവിന് സമീപം മുത്തിയുരുണ്ടയാറിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കട്ടപ്പന കുന്തളംപാറ സ്വദേശി ജോസഫ്  സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. 

Also Read:  തടി വില്‍പ്പനയെ ചൊല്ലിതര്‍ക്കം; ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു, ഗുരുതരപരിക്ക്.

ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്കുള്ള യാത്രക്കിടെ കൊടുംവളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സമാനമായ രീതിൽ മുൻപ് ഇവിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസും അപകടത്തിൽപെട്ടിട്ടുണ്ട്. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുളമാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.  


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS