HONESTY NEWS ADS

തടി വില്‍പ്പനയെ ചൊല്ലിതര്‍ക്കം; ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു, ഗുരുതരപരിക്ക്.

ഇടുക്കി: റബ്ബര്‍ തടി വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു.

റബ്ബര്‍ തടി വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. തടികയറ്റാൻ ചെന്ന ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു.തൊടുപുഴ കോതവഴിക്കല്‍ പ്രദീപ് (ബാബു)നാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണനെ (കുഞ്ഞി) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Also Read: നക്ഷത്രയ്ക്ക്‌ വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്; വായയുടെ ഉള്‍ഭാഗം വരെ മുറിഞ്ഞെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഇന്നലെ വൈകുന്നേരം 3.30 ന് ആണ് സംഭവം. കൂവക്കണ്ടം ശ്രീധര്‍മ ശാസ്താ ക്ഷേത്ര വളപ്പിലെ റബ്ബര്‍ മരങ്ങള്‍ വാങ്ങുന്നതുമായി ചില തര്‍ക്കങ്ങള്‍ മരം വാങ്ങിയ വ്യക്തിയും ബാലകൃഷ്ണനും തമ്മില്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്. ബാലകൃഷ്ണൻ പറഞ്ഞതിനേക്കാള്‍ കൂടിയ തുകയ്ക്കാണ് ഇപ്പോള്‍ വാങ്ങിയ ആള്‍ കച്ചവടം ഉറപ്പിച്ചത്. ഇന്നലെയോടെ പൂര്‍ണ്ണമായും തടിവെട്ടി തീരുകയായിരുന്നു.ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ പ്രദീപിന് കുത്തേൽക്കുകയായിരുന്നു. 

കുത്തേറ്റ പ്രദീപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സവോള അരിയാൻ ഉപയോഗിക്കുന്ന കത്തിക്കാണ് കുത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. കത്തി കഴുത്തില്‍ നിന്നും ഊരിമാറ്റാൻ സാധിച്ചിട്ടില്ല.കൂവക്കണ്ടം വനമേഖലയിൽ നിന്നും പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS