ബൈക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു. ഇന്ന് രാവിലെ ആയിരുന്നു അപകടം. കമ്പിളികണ്ടം പടിഞ്ഞാറ്റേൽ ആദർശ് പി.ബി(17) ആണ് മരിച്ചത്. പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ആദർശ്.
Also Read: നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ ബിനു അടിമാലി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.
രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)

