ഉടുമ്പൻചോലയ്ക്ക് സമീപം കള്ളിപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി മുഹമ്മദ് സെഫിഖ്(19) ആണ് മരണപ്പെട്ടത്. അപകടത്തിൽ മുഹമ്മദ് സെയിഫിന്റെ പിതൃസഹോദരിയുടെ മകൻ ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മുണ്ടിയെരുമയിലെ ബന്ധുവീട്ടിൽ വന്നതിനു ശേഷം സ്ഥലങ്ങൾ കാണുന്നതിനായാണ് ഉടുമ്പൻചോല മേഖലയിലേക്ക് ഇവർ ബൈക്കിൽ പോയത്. മറ്റൊരു ബൈക്കിൽ ഇവരുടെ സഹോദരനും ഭാര്യയും ഉണ്ടായിരുന്നു. കള്ളിപ്പാറയിൽ വച്ച് പൂപ്പറയിൽ നിന്നും വന്ന കാറുമായി ഇവരുടെ ഇരുചക്ര വാഹനം കൂട്ടി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കല്ലാറിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എന്നാൽ മുഹമ്മദ് സഫീഖിന്റെ ജീവൻ രക്ഷിക്കാനായില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മുഹമ്മദ് സഫീഖിന്റെ മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബഹ്‌ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്