യുക്രൈനിൽ കൂറ്റൻ ഡാം തകർന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകർന്നത്. ഡാമിന് നേരെ റഷ്യ നടത്തിയ ആക്രമണമാണ് ദുരന്തത്തിന് കാരണമെന്ന് യുക്രൈൻ ആരോപിച്ചു. മേഖലയിൽ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
അണക്കെട്ട് തകർന്ന ദൃശ്യങ്ങൾ .....
സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമ്മിച്ച കൂറ്റൻ ഡാം ആണിത്. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്. 2014 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവർത്തിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്