Also Read: ട്രെയിൻ ദുരന്തം; മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും.
വൈപ്പിൻ സ്വദേശിനിയും 21 കാരിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വീട്ടുകാർ ഇല്ലാതിരുന്ന ദിവസം വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹത്തിൽ നിന്നും പിന്മാറിയതോടെ യുവതി കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പ്രതി നാല് ദിവസം മുൻപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രി കാൻ്റീനിൽ കിച്ചൻ സ്റ്റാഫായി ജോലിയിൽ പ്രവേശിച്ചു.
പ്രതിയെക്കുറിച്ച് വിവരം ലഭിച്ച തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ ഇയാളെ പിടികൂടുകയായിരുന്നു. തൊടുപുഴ പോലീസ് പ്രതിയെ കട്ടപ്പന പൊലീസിന് കൈമാറി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.