HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ, കട്ടപ്പനയിൽ യുവതി അറസ്റ്റിൽ.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ കട്ടപ്പന പോലീസ് പിടികൂടി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ കട്ടപ്പന പോലീസ് പിടികൂടി. ഇടുക്കി കോഴിമല മുരിക്കാട്ടുകൂടി സ്വദേശിനി മറ്റത്തിൽ സിന്ധു മനോജി (43) നെ ആണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

Also Read:  തൊടുപുഴയിൽ കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയിൽ.

 യൂറോപ്പ്,ഇസ്രയേൽ, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്ന് കളയുകയായിരുന്നു.കുവൈറ്റിൽ ജോലിവാഗ്ദാനം ചെയ്ത് കോഴിമല സ്വദേശിയായ ഷൈനിയിൽ നിന്നും ഒന്നരലക്ഷംരൂപ യുവതി തട്ടിയിരുന്നു. ജോലി ലഭിക്കാതെ വന്നതോടെ ഷൈനി തട്ടിപ്പ് മനസ്സിലാക്കുകയും കട്ടപ്പന പോലീസിൽ പരാതി നൽകുകയുമായിരുന്നു. ജില്ലക്ക് പുറമെ  കോഴിക്കോട്, എറണാകുളം,  കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പരാതിയിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി കട്ടപ്പന ഡിവൈഎസ്പി  വ്യക്തമാക്കി. അറസ്റ്റിലായ സിന്ധുവിനെ കോടതിയിൽ ഹാജരാക്കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA