എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമ്മിൽ(36) നെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. കരിങ്ങാച്ചിറയിൽ നിന്നും തൊടുപുഴയിലേക്ക് ബസിൽ കയറിയ എറണാകുളം ഇൻഫോപാർക്കിലെ ജീവനക്കാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (01 ജൂൺ 2023).
മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉടൻതന്നെ പ്രതി പരാതിക്കാരിയായ യുവതിയുടെ അടുത്ത് വന്നിരുന്നു. തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.
യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് പ്രതി വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്