HONESTY NEWS ADS

വിജിലന്‍സ് ഓഫീസ് ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍; മരണപ്പെട്ടത് ഇടുക്കി ചെറുതോണി സ്വദേശിനി.

കോഴിക്കോട്: ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ (43), ഭാര്യ അനു രാജ് (33) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

Also Read: ശാരീരിക അസ്വസ്ഥതയും ഛര്‍ദിയും; വയോധികനെ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കാതെ സ്റ്റോപ്പിൽ ഇറക്കിവിട്ട് പോയി; പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മരണപ്പെട്ടത് ഇടുക്കി അടിമാലി സ്വദേശി.

അശോക് കുമാർ തിരുവനന്തപുരം വിജിലൻസ് ഓഫിസിലെ ടൈപ്പിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജൻസ് വിങ്ങിൽ ട്രെയിനിയുമാണ്. ഏറെ നാളായി അനു രാജിന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. 

ബന്ധുക്കളാണ് വെള്ളിയാഴ്ച രാവിലെയോടെ ഇവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇടുക്കി മരിയാരപുരം കുതിരക്കല്ലില്‍ പരേതനായ രാജന്റെയും സൂസിയുടെയും (റിട്ട. ഹെല്‍ത്ത്) മകളാണ് അനു. മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS