വീടിന് പുറത്തേക്ക് ഇറങ്ങിയ സുബുലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ജോലിക്കായി പോയ സമയത്തായിരുന്നു അപകടം.
ഉടന്‍ തന്നെ സമീപവാസികള്‍ എത്തിയെങ്കിലും വൈദ്യുതി പ്രവാഹം ഉണ്ടായതിനാല്‍ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. ഉടൻതന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്