കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് തമിഴ്നാട്. പുല്ല് കഴിക്കും മുൻപ് കോതയാര്‍ അണക്കെട്ടില്‍ നിന്ന് നന്നായി കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Also Read: പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പൻ; ദേശീയപാതയിലെ വഴിയോര കടകൾ തകർത്തു.
പ്രകൃതി മനോഹരമായ പുതിയ ഇടത്ത് അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും അരിക്കൊമ്ബന്റെ ആരോഗ്യനിലയും നീക്കങ്ങളും നിരീക്ഷിച്ച് വരികയാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആനയെ കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റിയത് മുതലേ അരിക്കൊമ്പൻ ഉത്സാഹത്തോടെയാണെന്നും നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചത്.
Subscribe Our YouTube channel 👇
https://www.youtube.com/@livevisionhd1483
അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട്: കാണാം ദൃശ്യങ്ങൾ. 👇👇👇
പത്ത് വാച്ചര്‍മാര്‍, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്ബന്റെ ആരോഗ്യനിലയും നീക്കങ്ങളും വെറ്റിനറി ഡോക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍ നിരീക്ഷിച്ച് വരുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലും ലഭിക്കുന്നുണ്ടെന്ന് തമിഴനാട് വനംവകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




