
ഇടുക്കിയിൽ മഴ ശക്തമായതോടെ വ്യാപക നാശനഷ്ടം. ശാന്തൻപാറയിലും ഉടുമ്പൻചോലയിലും വീടിന് മുകളിലേക്ക് മരം വീണു. ഇന്ന് ഉണ്ടായ ശക്തമായ കാറ്റിനെത്തുടർന്നാണ് മരങ്ങൾ നിലംപതിച്ചത്.
Also Read: ഇടുക്കി കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച വരെ അവധി.
മരം വീണതിനെത്തുടർന്ന് ഉടുമ്പൻചോല മാവടി മുളകുപാറയിൽ രാമറിന്റെ വീട് പൂർണ്ണമായി തകർന്നു. ശബ്ദം കേട്ട് വീടിനുള്ളിൽ ഉള്ളവർ ഓടി രക്ഷപെടുകയായിരുന്നു. സംഭവം അറിഞ്ഞ് നെടുംകണ്ടത്തു നിന്നും ഫയർ ഫോഴ്സ് അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ശാന്തൻപാറ കുറുപ്പൻപടി കോളനിയിൽ വീടിന് മുകളിലേക്ക് മരം വീണ് വീടും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.വനരാജിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗീകമായി തകർന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണാണ് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ തകർന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






