HONESTY NEWS ADS

ഇടുക്കി കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച വരെ അവധി.

ഇടുക്കി കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച വരെ അവധി.

കൊക്കയാർ ഗ്രാമപഞ്ചായത്തിലെ കരടിക്കുഴി പഞ്ചായത്ത്എൽ പി സ്കൂളിന്റെ  കെട്ടിടത്തോട് ചേർന്നുള്ള സംരക്ഷണഭിത്തി കനത്തമഴയെതുടർന്ന് ഇടിഞ്ഞു. ഇതേതുടർന്ന് ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് 08-07- 2023 തീയതി(വെള്ളിയാഴ്ച) വരെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 

Also Read:  അടിമാലി-കുമളി ദേശീയപാതയിൽ നാരകകാനത്ത് റോഡരുകിൽ നിന്നിരുന്ന കൂറ്റൻ മരം നിലംപൊത്തി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അപകട ഭീഷണി ഉയർത്തി നിൽക്കുന്നത് 13 വൻ മരങ്ങൾ, മുറിച്ച് മാറ്റാൻ നടപടിയെടുക്കാതെ ജില്ലാ ഭരണകൂടവും മരിയാപുരം ഗ്രാമപഞ്ചായത്തും.

സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് സ്കൂൾ കെട്ടിടത്തിന് അപകടഭീഷണി നിലനിൽക്കുന്നതിനാൽ സ്കൂൾ പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയില്ലായെന്ന്  ഉപവിദ്യാഭ്യാസ ഓഫീസർ നിർദേശിച്ചു. തകർന്നുപോയ ഭിത്തി പുനർനിർമ്മിക്കുകയും  വീണ് കിടക്കുന്ന മണ്ണ് മാറ്റുകയും ചെയ്താൽ മാത്രമേ സ്കൂൾ പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചവരെ  അവധി നൽകിയിരിക്കുന്നത്. 

എന്നാൽ 3, 4 ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിന് തടസ്സം ഇല്ല എന്നും അറിയിച്ചിട്ടുണ്ട്. ക്ലാസ്സുകൾ ഉടൻതന്നെ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് കൊക്കയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും ജില്ലാകളക്ടർ നിർദേശിച്ചിട്ടുണ്ട്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS