HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നിർമ്മാണം പൂർത്തിയായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ഈ മാസം 17ന്: കിടിലന്‍ യാത്ര, മനോഹര കാഴ്ചകള്‍.

നിർമ്മാണം പൂർത്തിയായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ഈ മാസം 17ന്
നീണ്ട അഞ്ചരവർഷത്തെ പല പല വെല്ലുവിളികൾക്കൊടുവിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി ഈ മാസം 17 ന് റോഡിന്റെ ഉദ്‌ഘാടനം നിർവഹിക്കും. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലയ്ക്കും ഏറെ ഗുണകരമാകും. 

Also Read:  ഇടുക്കി ജില്ലയിൽ എഐ ക്യാമറ പിടികൂടിയത് 17,052 നിയമലംഘനങ്ങള്‍; കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍.

പാതയില്‍ ലാക്കാട് ഭാഗത്തായി ടോള്‍ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.  ടോള്‍ ബൂത്ത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇടുക്കി ജില്ലയിലെ ഏക ടോള്‍ പാത ഇതാകും. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരിക്കും. ആനയിറങ്കല്‍ അണക്കെട്ട്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ്‌ലാക്കാട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകള്‍ കണ്ടുകൊണ്ട് സുഖകരമായി യാത്രചെയ്യാം.

മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെ തീരെ ഇടുങ്ങിയ റോഡായിരുന്നു. നാല് മീറ്റര്‍ മാത്രമായിരുന്നു വീതി, തമിഴ്‌നാട്ടില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ദേവികുളം ഗ്യാപ് റോഡിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് മാസങ്ങളോളം അപകടം ഉണ്ടാകുന്നത് പതിവായിരുന്നു. വിനോദസഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. ഇതേത്തുടർന്ന് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2017 സെപ്റ്റംബറില്‍ ഈ ഭാഗത്തിന്റെ നവീകരണം ആരംഭിച്ചു. 42 കിലോമീറ്റര്‍ ദൂരത്തിലെ പണികള്‍ക്കായി 381.76 കോടി രൂപ അനുവദിച്ചു. 15 മീറ്ററായി റോഡിന്റെ വീതി വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS