
തൂക്കുപാലം, നെടുങ്കണ്ടം, ഉടുമ്പൻചോല, എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ എത്തുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി. ഫൈസലിന് ഹാൻസ് എത്തിച്ചു നൽകിയ വ്യക്തികളെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും നെടുങ്കണ്ടം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






